അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പുന്നയൂർ സ്വദേശിയായ പ്രതിക്ക് 30 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.


അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ എടക്കര പുത്തൻതറയിൽ അഷറഫ് (54)നെയാണ് കുന്നംകുളം പ്രത്യേക പോക്സോ കോടതി ജഡ്‌ജി എസ് ലിഷ ശിക്ഷിച്ചത്. പിഴ സംഖ്യയിൽ നിന്ന് 50000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2018ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീടിന്റെ അടുക്കളയിൽ വെച്ചാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

Post a Comment

Previous Post Next Post