മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി സുസ്ഥിര തൃത്താല ഹരിത ഭവനം -ഹരിത നഗരം-ഹരിത വിദ്യാലയം" എന്ന പദ്ധതിയുടെ ഭാഗമായി ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ മെഗാ ശുചീകരണം നടന്നു.ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നടന്ന മെഗാ ശുചീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് സാഹിറ കാദർ അധ്യക്ഷനായി
പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി,പി.വി.രജീഷ്,വി.എസ്.ശിവാസ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,സെക്രട്ടറി ഇൻ ചാർജ് എ.എസ്.സജീഷസ് കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ കെ.രാഹുൽ, എൻലൈറ്റ് തൃത്താല കോർഡിനേറ്റർ എം.കെ.ചന്ദ്രൻ മാസ്റ്റർ, ഹരിത കേരള മിഷൻ തൃത്താല ബ്ലോക്ക് കോർഡിനേറ്റർ നീരജ രാമദാസ് ,ചാലിശ്ശേരി ജി.എച്ച്.എസ്.എസ്.എസ്.പി.സി.കമ്മ്യൂണിറ്റി കൗൺസിലർ അനൂജ് കൃഷ്ണ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.എം.അഹമ്മദുണ്ണി, ഷെബീർ മദീന, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി രാജൻ ഫാമിലി,ഹരിത കർമ്മ സേന സാരഥി റഷീദ് പണിക്കവീട്ടിൽ,ഹരിത കർമ്മ സേന അംഗങ്ങൾ,സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ് തുടങ്ങിയവർ പങ്കെടുത്തു.


