നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബോയ്‌സ് സ്‌കൂളിൽ നിന്നും പൈപ്പ് ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷണം പോയ സംഭവത്തിൽ മോഷ്ടാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ മുള്ളൂർക്കര പടിഞ്ഞാറേതിൽ 37 വയസ്സുളള സന്തോഷിനെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ചാക്കിൽ സ്ക്രൂ ഡ്രൈവറടക്കമുള്ള മോഷണ ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു.ഒരു മാസം മുമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കുള്ള കുടിവെള്ള പൈപ്പിന്റെ സ്റ്റീൽ ടാപ്പുകൾ പട്ടാപകൽ മോഷ്ടിച്ചിരുന്നു. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിൽ നിന്നും ഇറങ്ങി വരുന്ന പ്രതിയെ കണ്ട് സംശയം തോന്നി പരിശോധിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മോഷണക്കുറ്റം സമ്മതിച്ചത്.അറസ്റ്റിലായ മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു


 നിർമ്മാണ പ്രവർത്തികൾ നടക്കുന്നകു ന്നംകുളം ഗവ. ഹയർ സെക്കൻഡറി

സ്കൂൾ ബോയ്‌സ് സ്‌കൂളിൽ നിന്നും പൈപ്പ് ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷണം

പോയ സംഭവത്തിൽ മോഷ്ടാവിനെ

കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി മോഷണ കേസുകളിൽ പ്രതിയായ മുള്ളൂർക്കര പടിഞ്ഞാറേതിൽ 37 വയസ്സുളള

സന്തോഷിനെയാണ് സ്റ്റേഷൻ ഹൗസ്

ഓഫീസർ യു.കെ ഷാജഹാന്റെ

നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ

കൈവശമുണ്ടായിരുന്ന ചാക്കിൽ സ്ക്രൂഡ്രൈവറടക്കമുള്ള മോഷണ

ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു.ഒരു

മാസം മുമ്പ് ഹയർ സെക്കൻഡറി

സ്കൂളിലെ കുട്ടികൾക്കുള്ള കുടിവെള്ള

പൈപ്പിന്റെ സ്റ്റീൽ ടാപ്പുകൾ പട്ടാപകൽ

മോഷ്ടിച്ചിരുന്നു. പുതിയ ബസ് സ്റ്റാൻഡിന്

സമീപത്തെ ബാറിൽ നിന്നും ഇറങ്ങി വരുന്ന പ്രതിയെ കണ്ട് സംശയം തോന്നി പരിശോധിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മോഷണക്കുറ്റം സമ്മതിച്ചത്.അറസ്റ്റിലായ മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Post a Comment

Previous Post Next Post