കെ.എസ്.എസ്.പി.യു. കുടുംബമേളയും പഞ്ചായത്ത് കൺവെൻഷനും സംഘടിപ്പിച്ചു.
കെ.എസ്.എസ്.പി.യു തിരുമിറ്റക്കോട് പഞ്ചായത്ത് യൂണിറ്റ് കൺവെൻഷനും കുടുംബമേളയും സംഘടിപ്പിച്ചു. ചാത്തനൂർ ജി.എൽ.പി.സ്ക്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹ്റ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ. രാവുണ്ണി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് പി.ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. തൃത്താല ബ്ലോക്ക് പ്രസിഡൻ്റ് വി.രാമചന്ദ്രൻ, സെക്രട്ടറി കെ. ഗോപിനാഥൻ, കെ.മുരളീധരൻ, സാലിക്കുട്ടി ജേക്കബ്, ജനപ്രതിനിധികളായ
ടി. പ്രേമ, ടി. എസ്. ഷറീന എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു.


