ഭിന്നശേഷി കുട്ടികൾക്കായി ജീവിതം തന്നെ ഒഴിഞ്ഞുവെച്ച് പ്രവർത്തിച്ച കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്‌കൂളിലെ അധ്യാപികയായരുന്നു റീന ടീച്ചർ. ടീച്ചറുടെ മരണം കൂട്ടികൾക്കും തീരാവേദനയായി. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്‌കൂളിൽ കഴിഞ്ഞ 45 വർഷമായി ഇവർ സേവനമനുഷ്ഠിക്കുകയായിരുന്നു. സ്കൂളിന്റെ തുടക്കകാലം മുതൽ റീന ടീച്ചറുണ്ട്.
ഇന്ന് നൂറോളം ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഠനത്തോടൊപ്പം നൃത്തം, പാട്ട് തുടങ്ങി കലയിലും വിവിധ കൈത്തൊഴിലുകളും അഭ്യസിച്ചു നൽകുന്നതിൽ മുൻപന്തിയിലായിരുന്നു റീനടീച്ചർ. ഇതിനിടെയാണ് ടീച്ചർക്ക് ക്യാൻസർ പിടിപെടുന്നത്. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു മരണം.


