മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടനശബ്ദം ഉണ്ടായ സംഭവത്തിൽ അല്പസമയത്തിനകം വിദഗ്ധ പരിശോധന ആരംഭിക്കും.

 

മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടനശബ്ദം ഉണ്ടായ സംഭവത്തിൽ അല്പസമയത്തിനകം വിദഗ്ധ പരിശോധന ആരംഭിക്കും. നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി പത്തുമണിയോടെയാണ് സ്ഫോടന ശബദ്ധം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. പ്രദേശത്തുള്ളവർ വീടുകളിൽനിന്ന് പുറത്തേക്കോടി. ആളുകളെ രാത്രി സമീപത്തെ സ്കൂളുകളിലേക്ക് മാറ്റി.


വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും ഇന്നലെ രാത്രിതന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം രാത്രി 11വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.

Post a Comment

Previous Post Next Post