ചാവക്കാട് - ഏനാമാവ് റോഡ്, ഗതാഗത നിയന്ത്രണം

 

ഗുരുവായൂർ : ഓവുപാലം നിർമ്മാണത്തിന്റെ ഭാഗമായി, ചാവക്കാട് - ഏനാമാവ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 45 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പൊന്നറ ജംഗ്ഷന് സമീപത്ത് റോഡ് പൂർണ്ണമായും പൊളിക്കേണ്ട സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പാലയൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിന്റെ കിഴക്കേ കവാടം വഴി സ്റ്റാൻഡിന്റെ ഉള്ളിലൂടെ ബൈപ്പാസ് റോഡിൽ പ്രവേശി പ്രവേശിക്കാവുന്നതാണ്. പാവറട്ടി ഭാഗത്തേക്കുള്ള ബസ്സുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങൾ, ഗുരുവായൂർ - കാരക്കാട് - മുതുവട്ടൂർ - പാലയൂർ വഴി പോകേണ്ടതാണ്. ഗുരുവായൂർ - പാവറട്ടി ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും, ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറേ കവാടം വഴി സ്റ്റാൻഡിൽ പ്രവേശിച്ച് കിഴക്കേ കവാടം വഴി യാത്ര തുടരേണ്ടതാണ്. പാവറട്ടി ഭാഗത്തേക്കുള്ള ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ മുതലായ ചെറിയ വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറേ കവാടത്തിനടുത്ത് സജ്ജീകരിച്ചിട്ടുള്ള ചെറിയ വഴിയിലൂടെ ഏനാമാവ് റോഡിൽ പ്രവേശിക്കാവുന്നതാണ്. പൊന്നാനി - കുന്നംകുളം - ബീച്ച് ഭാഗത്തേക്കുള്ള ബസ്സുകൾ പടിഞ്ഞാറേ കവാടം വഴി സ്റ്റാൻഡിൽ പ്രവേശിച്ച് അതേ വഴിയിലൂടെ തന്നെ തിരിച്ചു പോകേണ്ടതാണ്. എറണാകുളം, കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ കൂട്ടങ്ങൽ ചത്വരത്തിന് മുന്നിൽ യാത്രക്കാരെ ഇറക്കുകയും, കയറ്റുകയും ചെയ്ത് യാത്രാ തുടരാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post