കേരളത്തിലെ മികച്ച എൻ.സി.സി ഓഫിസറായ മേജർ പിജെ സ്റ്റൈജുവിനെ ആദരിച്ചു


ഗുരുവായൂർ : കേരളത്തിലെ മികച്ച എൻസിസി ഓഫീസറായ പി. ജെ സ്റ്റൈജുവിനെ ആദരിച്ചു. എറണാകുളം ഗ്രൂപ്പിൻ്റെ കീഴിലുള്ള അഞ്ച് ജില്ലകളിലെ കേഡറ്റുകൾക്കായിതൃശ്ശൂർ ചിന്മയ കോളേജിൽ നടന്ന എൻ.സി.സി ക്യാമ്പിലാണ് മികച്ച എൻസിസി ഓഫീസർക്കുള്ള 

 ഡി ജി എൻ സി സി കമെന്റേഷൻ കാർഡ് ലഭിച്ച മേജർ പി. ജെ സ്റ്റൈജുവിന് സ്വീകരണം നൽകിയത്. എറണാകുളം ഗ്രൂപ്പ് കമാൻഡറും, നാവികസേനാ മെഡൽ ജേതാവും കൂടിയായ കമാൻഡർ സൈമൺ മത്തായി പി.ജെ സ്റ്റൈജുവിന് പൊന്നാടയും ഉപഹാരം നൽകി ആദരിച്ചു . ക്യാമ്പ് കമാണ്ടൻ്റ് ലഫ്റ്റനൻ്റ് കേണൽ എം.ടി ബ്രിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ 

7 കേരള ഗേൾസ് ബറ്റാലിയൻ കമാൻ്റിംഗ് ഓഫീസർ കേണൽ രാജേന്ദർ സിംഗ് സിദ്ധു, 

23 കേരള ബറ്റാലിയൻ കമാൻ്റിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ വി.വി പ്രകാശ്, ലഫ്റ്റനൻ്റുമാരായ ശിവരാമകൃഷ്ണൻ, അനൂപ് എം.ആർ, റെയ്ന , സുബേദാർ മേജർ ബിജോയ് റായ് എന്നിവർ ആശംസകൾ നേർന്നു. രക്തദാനം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പരിപാടികൾ ,

എൻ സി സി യിലെ മികച്ച പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് അവാർഡ് നൽകിയത്.

മേജർ പി .ജെ സ്റ്റൈജു മറുപടി പ്രസംഗം നടത്തി. 24 കേരള ബറ്റാലിയൻ എൻ.സി.സിയിലെ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസറാണ് മേജർ പി.ജെ. സ്റ്റൈജു.

Post a Comment

Previous Post Next Post