മലയാളി ദമ്പതികളെ ബോധം കെടുത്തി ട്രയിനിൽ വൻ കവർച്ച. വിശാഖ പട്ടണം കൊല്ലം എക്സ്പ്രസ്സിലാണ് സംഭവം. പത്തനംതിട്ട സ്വദേശികളായ പിഡി രാജു(70), ഭാര്യ മറിയാമ്മ എന്നിവരെ ബോധം കെടുത്തിയ ശേഷം മൊബൈൽ ഫോൺ,സ്വർണാഭരണങ്ങൾ,ബാഗ് എന്നിവ നഷ്ടപ്പെട്ടു. ഫ്ലാസ്കിലുള്ള വെള്ളം കുടിച്ച ശേഷം ബോധരഹിരതാകുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു. വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായി സംശയമുണ്ട്.