ഉത്സവാഘോഷ ചടങ്ങുകളിലും മറ്റും ഉണ്ടായികൊണ്ടിരിക്കുന്ന ആന പ്രകോപനങ്ങളിൽ സമയോചിതവും, ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും ജനസംരക്ഷണവും പൊതു മുതൽ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേരളഫെസ്റ്റിവൽ കോ - ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.. എലിഫന്റ് സ്ക്വാഡ് അംഗങ്ങൾക്കായി, കരിക്കാട് ഭട്ടിമുറി കൊടിയഞ്ചിറ ഭഗവതി ക്ഷേത്രം ഹോളിൽ വെച്ച് നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആന ചികിത്സ പഠനകേന്ദ്രം ഡയറക്ടർ ഡോ.ടി എസ് രാജീവ് നിർവഹിച്ചു.
ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി കുന്നംകുളം മേഖല വർക്കിംഗ് പ്രസിഡന്റ് കെ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. മാതൃക ആനപ്പാപ്പാൻമാരായ പാറശ്ശേരി ചാമി ആശാൻ, തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ നായർ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ച് ക്ലാസെടുത്തു... കമ്മിറ്റി ജന സെക്രട്ടറി പി കെ രാമകൃഷ്ണൻ, ട്രഷറർ ഉണ്ണിക്കുട്ടൻ, എലിഫന്റ് സ്ക്വാഡ് ചെയർമാൻ ജയൻ കൂറ്റനാട്, ശങ്കരനാരായണൻ, ബേബി, സുരേന്ദ്രൻ, പ്രമോദ്, ഉദയൻ, ജയരാജ് മോഹനൻ, മോഹൻദാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു..


