തൃശൂരിൽ ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ അധ്യാപിക ചൂരൽ കൊണ്ടടിച്ചു. തുടർന്ന് കുട്ടി പ്രതീക്ഷിച്ച പോലെ കരയുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക വീണ്ടും മർദ്ദിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. കുരിയച്ചിറ സെൻ്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് അധ്യാപിക ഒളിവിൽ പോയി. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്തു. മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ കാലിൽ നിരവധി മുറിവുകളാണ് ഉണ്ടായിട്ടുള്ളത്