പ്രാദേശിക വിദ്യാഭ്യാസ സ്ഥാപങ്ങങ്ങളുടെ വികസനത്തിനായി വെളിയങ്കോട് എംടിഎം കോളേജിലെ എൻ എസ് എസ് യുണിറ്റ് നൽകുന്ന സംഭാവന മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്‌കൂളിനും മാറഞ്ചേരി ലക്ഷംവീട് കോളനി അംഗനവാടി കെട്ടിട നിർമ്മാണത്തിനും നൽകി.
മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്‌കൂളിനു വേണ്ടി സ്‌കൂൾ വികസനസമിതി അംഗം ഖാലിദ് മംഗലത്തേലും അംഗനവാടിക്കുവേണ്ടി ചേന്ദാസ് ത്രിവിക്രമൻ നമ്പൂതിരിയും എൻ എസ് എസ് അംഗങ്ങളിൽ നിന്നും ഏറ്റുവാങ്ങി.


