ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി പുഷ്പാർച്ചന നടത്തി.


 രാഷ്ട്രപിതാവ് മഹാത്മജിയുടെ 155-മത് ജന്മദിനത്തിൽ ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി.


മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.വി.ഉമ്മർ മൗലവി അധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബു നാസർ,തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ.സുനിൽകുമാർ, മുൻ മണ്ഡലം പ്രസിഡന്റ് എ.എം.ഷെഫീക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രദീപ്‌ ചെറുവാശ്ശേരി,ഹുസൈൻ പുളിയഞ്ഞാലിൽ,സി.വി.മണികണ്ഠൻ,മണ്ഡലം ജനറൽ സെക്രട്ടറി ഹാഷിം അച്ചാരത്ത്,സെക്രട്ടറി ലത്തീഫ് കൂറ്റനാട് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post