ചേലക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻ പള്ളിയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച നടക്കും.
ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്ത ദാന ക്യാമ്പ്, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി നിരവധി ജീവ
കാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
വിശ്വാസികൾ മുൻ കയ്യെടുത്ത് നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽ ദാനവും പ്രായമായ വിശ്വാസികൾക്കുള്ള ആദരവും സമാപന സമ്മേളനത്തിന്റെ ഭാഗ മായി ഞായറാഴ്ച നടക്കും.
തൃശൂർ ഭദ്രാസനാധിപൻ കുരിയാക്കോസ് മാർ ക്ലീമിസ് മെത്രോപോലിത്ത യുടെ അദ്ധ്യക്ഷത വഹിക്കുന്ന സുവർണ്ണ ജൂബിലി സമാപന സമ്മേളനം കെ.രാധാ കൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും.
Tags:
WELL NEWS DESK


