ചാലിശേരി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി യോഗം സംഘടിപ്പിച്ചു.
യോഗം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ കുമാർ ഉദ്ഘാടനം ചെയ്തു.
സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങൾ ,സ്കൂൾ ,കോളേജ് എന്നിടങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ നടത്തും
ലഹരി മൂലം സമൂഹത്തെയും കുടുംബങ്ങളെയും ബാധിക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും, ഓൺലൈൻ തട്ടിപ്പുകളിൽ പൊതുജനം ജാഗ്രത പുലർത്തണമെന്നും ,
ലൈസൻസ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു.
സബ് ഇൻസ്പെക്ടർ എസ്.ശ്രീലാൽ ,
കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ അരവിന്ദ് , സീനിയർ സി.പി.ഒ മാരായ ശശി നാരായണൻ ,രജ്ഞിത് പി.എസ് , സ്മിതാ ,ബീറ്റ് ഓഫിസർമാരായ ആർ.ജി രജിത് ,ആർ .സജിത ,ജാഗ്രത സമിതി അംഗങ്ങളായ ബഷീർ തങ്ങൾ ,മോഹൻ മഞ്ചേരി , പി.യു. എഡ് വി ,സുരേഷ് , സുനിത ,എ.സി.ഗീവർ എന്നിവർ സംസാരിച്ചു.


