കേരള മീഡിയാ പേഴസ്ൺസ് യൂണിയൻ (കെ.എം.പി.യു)പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തക യോഗം നടത്തി.
വെള്ളിയാഴ്ച പാലക്കാട് വടക്കുഞ്ചേരിയിൽ വെച്ച് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നടന്ന
ജില്ലാ പ്രവർത്തകയോഗം കെ.എം.പി.യു സ്ഥാപക നേതാവ് വി.സെയ്ദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് കെ.ജി.സണ്ണി അധ്യക്ഷനായി
സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി.ഗീവർ മുഖ്യ പ്രഭാഷണവും ഐ.ഡി കാർഡ് വിതരണവും നടത്തി.
ജില്ലയിലെ വിവിധ നഗരങ്ങളിൽ മേഖല കമ്മിറ്റി രൂപീകരിക്കാനും ,പത്ര-ദൃശ്യ- ഓൺലൈൻ രംഗത്തെ അംഗങ്ങൾക്ക് പഠന ക്ലാസ്സ് നടത്താനും തീരുമാനിച്ചു.
സംസ്ഥാന സമിതി അംഗം ഇസ്മായിൽ പെരുമണ്ണൂർ ,ജില്ലാ ജോ. സെക്രട്ടറി സുരേഷ് വേലായുധൻ ,ജില്ലാ വൈസ് പ്രസിഡൻ്റ് എം.വി.ബേബി എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എ.എ. ജോർജ് സ്വാഗതവും ,ജില്ലാ വൈസ് പ്രസിഡൻ്റ് പ്രദീപ് ചെറുവാശേരി നന്ദിയും പറഞ്ഞു.


