ഇംഗ്ലീഷിലടക്കം ഇരുനൂറ്റമ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അതിപ്രശസ്തമായ 'ദ ലിറ്റിൽ പ്രിൻസി' ന്റെ കയ്യെഴുത്തു പ്രതി വിൽപ്പനയ്ക്കെത്തുന്നു


 ലണ്ടൻ> ഇംഗ്ലീഷിലടക്കം ഇരുനൂറ്റമ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അതിപ്രശസ്തമായ 'ദ ലിറ്റിൽ പ്രിൻസി' ന്റെ കയ്യെഴുത്തു പ്രതി വിൽപ്പനയ്ക്കെത്തുന്നു. 12.5 ലക്ഷം രൂപയാണ് വില. ലോകത്തിൽ ഏറ്റവും കുടുതൽ വിവർത്തനം ചെയ്ത പുസ്തകങ്ങളിലൊന്നാണ് ഫ്രഞ്ച് എഴുത്തുകാരൻ അന്ത്വാൻ സാന്തേ-ക്യൂപെരിയുടെ 'ദ ലിറ്റിൽ പ്രിൻസ്'. 1944ലാണ് അന്ത്വാൻ സാന്തേ- കസ്യൂപെരി അന്തരിച്ചത്. അദ്ദേഹം മരിക്കുന്നതിന് ഒരു വർഷം മുമ്പുമാത്രമാണ് ദ ലിറ്റിൽ പ്രിൻസ് എഴുതിയത്.


ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ ഈ ചെറിയ പുസ്തകത്തിൻ്റെ 14 കോടി കോപ്പികൾ ഇതിനോടകം വിറ്റുപോയിട്ടുണ്ട്. മലയാളത്തിൽ രാമകൃഷ്ണൻ കുമരനെല്ലൂർ, അഷിത തുടങ്ങിയവർ 'കൊച്ചു രാജകുമാരൻ' എന്ന പേരിൽ ദ ലിറ്റിൽ പ്രിൻസ് വിവർത്തനം ചെയ്തിട്ടുണ്ട്. നവംബർ 20 മുതൽ 24 വരെ അബുദാബി ആർട്ടിൽ പുസ്തകം വിൽപ്പനയ്ക്കെത്തും.

Post a Comment

Previous Post Next Post