. കുട്ടിയെ അറിയാൻ പരിപാടിക്ക് തുടക്കം.
ജി.എച്ച് എസ് എസ് കടവല്ലൂരില ഒരു തനത് പരിപാടിയായി കുട്ടിയെ അറിയാൻ എന്ന കൗമാരമാനസിക ആരോഗ്യ ശാക്തീകരണ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു.സ്കൂൾ പി.ടി. എ പ്രസിഡണ്ട് ശ്രീ മോഹനൻ വി.കെ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി. വൃന്ദ കെവി അധ്യക്ഷയായ ചടങ്ങിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ സിമിലി പദ്ധതി വിശദീകരണം നടത്തി. ശ്രീ. ജയറാം സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു. സൗഹൃദ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് ഉദ്യമത്തിൻ്റെ തുടക്കം. ആദ്യഘട്ടത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടേയും പഠന, സാമൂഹിക, സാമ്പത്തിക, മാനസിക, ശാരീരിക പ്രശ്നങ്ങൾ അധ്യാപകർ സമയമെടുത്ത് കേൾക്കുകയും പരിഹാരം നിർദ്ദേശിക്കുകയും,ആശ്വാസം നല്കുകയും ചെയ്യുന്നു. തുടർന്ന് എല്ലാ വിദ്യാർത്ഥികളുടേയും ഗൃഹങ്ങൾ അധ്യാപകർ സൗഹൃദ സന്ദർശനം നടത്തുകയും, ആവശ്യമായ പിന്തുണ സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് രണ്ടാം ഘട്ടം. മാനസിക സമ്മർദ്ദമുള്ള കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ്ങ്, പിയർ ഗ്രൂപ്പ് സപ്പോർട്ട്, കുടുംബ പിന്തുണ എന്നിവയും ഉപ്പൊക്കുകയും ചെയ്യുന്നതാണ് രണ്ടാം ഘട്ടത്തിലെ പ്രധാന പ്രവർത്തനങ്ങൾ.


