കുന്നംകുളത്ത് ഇന്ന് സമാപിച്ച തൃശൂർ ജില്ലാ കായികമേളയിൽ തുടർച്ചയായി മൂന്നാം തവണയും ആധിപത്യം നിലനിർത്തിക്കൊണ്ട് തൃശ്ശൂർ ഈസ്റ്റ് ഉപജില്ല..


 കുന്നംകുളത്ത് ഇന്ന് സമാപിച്ച തൃശൂർ ജില്ലാ കായികമേളയിൽ തുടർച്ചയായി മൂന്നാം തവണയും ആധിപത്യം നിലനിർത്തിക്കൊണ്ട് തൃശ്ശൂർ ഈസ്റ്റ് ഉപജില്ല.. 18 സ്വർണ്ണവും 18 വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 159 പോയിന്റ് നേടിയാണ് തൃശ്ശൂർ ഈസ്റ്റ് ഒന്നാം സ്ഥാനം നിലനിർത്തിയത്. 133 പോയിന്റ് നേടി മാള ഉപജില്ല രണ്ടാം സ്ഥാനത്ത് എത്തി. 16 സ്വർണവും 10 വെള്ളിയും 10 വെങ്കലവും നേടിയാണ് മാള രണ്ടാം സ്ഥാനം നിലനിർത്തിയത്. ആതിഥേയരായ കുന്നംകുളം ഉപജില്ല 13 സ്വർണവും 13 വെള്ളിയും ഒമ്പത് വെങ്കലവും നേടി 127 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി..

 വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി സമ്മാനദാനം നിർവഹിച്ചു.. തുടർച്ചയായി

 മൂന്നാം തവണയാണ് ഈസ്റ്റ് ഉപജില്ല കിരീടം ചൂടുന്നത്

Post a Comment

Previous Post Next Post