പുതുക്കാട് : ദേശീയപാത പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻ്റിന് മുമ്പിൽ ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കല്ലൂർ പാലയ്ക്കപ്പറമ്പ് പാണാത്ര വീട്ടിൽ സുഭാഷിൻ്റെ മകൻ അഭിജിത്ത് (19) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കല്ലൂർ കരുവാൻകുന്ന് സ്വദേശി അയ്യപ്പദാസിന് (18) പരിക്കേറ്റു.
ബുധനാഴ്ച പകൽ നാലോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്ത് നിന്ന് വന്ന കെഎസ് ആർടിസി ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂർ ഭാഗത്ത് നിന്നും വന്ന ബൈക്ക് ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ദേശീയപാതയോരത്തെ കാനയുടെ സ്ലാബിൽ തലയിടിച്ച് വീണ അഭിജിത്തിനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് സ്റ്റാൻ്റിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞ ശേഷം തലോർ സഹകരണ ബാങ്കിന്റെ ആംബുലൻസെത്തിയാണ് പരിക്കേറ്റവരെ തൃശൂരിലെത്തിച്ചത്. നിരവധി തവണ വിളിച്ചിട്ടും ടോൾ പ്ലാസയിൽ നിന്ന് ആംബുലൻസ് സേവനം ലഭ്യമായില്ലെന്നും നാട്ടുകാർ ആരോപിച്ചു. പുതുക്കാട് പൊലീസ് കേസ്സെടുത്തു. അമ്മ:


