കുന്നംകുളം ഫിഷ് മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ഫോൺ ഗാലറി എന്ന മൊബൈൽ ഷോപ്പിലെ ജീവനക്കാർക്ക് നേരെ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് ആക്രമണമുണ്ടായത്. പതിനഞ്ചോളം വരുന്ന ഗുണ്ടാ സംഘം കടയിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പോർക്കുളം സ്വദേശി ബ്രില്ലോ, കല്ലഴി സ്വദേശി ഷാരൂഖ്, പോർക്കുളം സ്വദേശി സിജോ എന്നിവരെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
മൊബൈൽ കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ കുറച്ചുനാളുകൾക്ക് മുമ്പ് ബാറിൽ വച്ച് തർക്കമുണ്ടായിരുന്നു. അന്ന് ഗുണ്ട യുവാവിന് നേരെ കത്തിവീശുകയും, ബാർ ജീവനക്കാർ ഇടപെട്ട് അയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയെന്ന രീതിയിലാണ് ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു


