പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ 124-ാമത് ശിലാസ്ഥാപന പെരുന്നാളിന് കൊടികയറി. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ബേസിൽ കൊല്ലാർമാലി കൊടിയേറ്റം നടത്തി. ഇടവക അംഗങ്ങളായ ഫാ.ജയേഷ് ജേക്കബ് പുലിക്കോട്ടിൽ, ഫാ. വികാസ് വടക്കൻ എന്നിവർ സന്നിഹിതരായിരുന്നു. നവംബർ 13, 14 തീയതികളിലാണ് പെരുന്നാൾ ആഘോഷം. ട്രസ്റ്റി സോജൻ കെ ജെ, സെക്രട്ടറി അരുൺ റ്റി രാജൻ, ജോയിന്റ് സെക്രട്ടറി ജിജോ ജോർജ്ജ് കെ എന്നിവരടങ്ങിയ പള്ളി മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.