'നിർമ്മാല്യ'ത്തിന്റെ അമ്പതാം വർഷത്തോടനുബന്ധിച്ച് കാണി ഫിലിംസൊസൈറ്റി നിർമ്മിച്ച് മുഹമ്മത്കുട്ടി സംവിധാനം ചെയ്ത നിർമ്മാല്യം പി.ഒ' എന്ന ഡോക്യുമെന്ററിയുടെ പുനഃപ്രദർശനം നവമ്പർ 10 ഞായറാഴ്ച വൈകുന്നേരം 5.00 മണിക്ക് ചങ്ങരംകുളം കാണി സിനിമാഹാളിൽ നടക്കും.പ്രദർശനത്തെ തുടർന്ന് സിനിമയെ(ഡോക്യുമെന്ററി) ആസ്പദമാക്കി ചർച്ചയും നടക്കും.
ശ്രീ. പി.പി.രാമചന്ദ്രൻ പരിപാടിയിൽ സംബന്ധിക്കും. എല്ലാവരെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.
നവമ്പർ 10 മുതൽ തൃശ്ശൂർ രാംദാസ് തിയേറ്ററിൽ നടക്കുന്ന തൃശ്ശൂർ അന്തരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ 'നിർമ്മാല്യം പി.ഒ' പ്രദർശിപ്പിക്കുന്നുണ്ട്.അതിന്റെ വിശദാംശങ്ങൾ വഴിയേ അറിയിക്കുന്നതാണ്.


