പാലക്കാട്: യന്ത്രവാള്‍ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു. അമ്പലപ്പാറ അംബേദ്കർ കോളനി റോഡ് കുറുപ്പത്ത് കുണ്ടില്‍ ചന്ദ്രൻ (55)ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം.
അറവക്കാടുള്ള സ്വകാര്യ വളപ്പില്‍ മുറിച്ചിട്ട മരത്തിന്റെ കൊമ്ബ് വെട്ടി മാറ്റുന്നതിനിടെയായിരുന്നു ദാരുണ്യമായ അപകടം നടന്നത്. ചന്ദ്രന്റെ ദേഹത്ത് അബദ്ധത്തില്‍ യന്ത്രവാള്‍ കൊള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന്റെ വലത്ത് ഭാഗത്ത് സാരമായി മുറിവേറ്റ ചന്ദ്രനെ ഉടൻ തന്നെ അമ്ബലപ്പാറയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു.
ഇവിടെ നിന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കും മാങ്ങ പറിക്കുന്നതിനും പോയിരുന്ന ചന്ദ്രൻ കുറച്ചു കാലമായി മരപ്പണി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആശാ വർക്കറായ ശ്രീദേവി. മക്കള്‍: അഞ്ജു, അജിത്ത്. മരുമകൻ: അനൂപ്.


