നാടിന് അഭിമാനമായി രണ്ടര വയസ്സുകാരൻ ലിയാം സൈദ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി


 കുറ്റിപ്പുറത്തിന്റെ അഭിമാനമായി മൂഹമ്മദ് അസ്ലമിന്റെയും മുഫീദയുടെയും മകൻ ലിയാം സൈദ്. .വെറും രണ്ടര വയസ്സിൽ തന്നെ 11 വ്യത്യസ്ത വിഭാഗങ്ങളിലെ പേരുകൾ സുഗമമായി ഓർത്തു പറയാനായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ലിയാം.


മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ, ശരീരഭാഗങ്ങൾ, നിറങ്ങൾ, ആകൃതികൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഇന്ത്യൻ കലാരൂപങ്ങൾ, പ്രശസ്ത വ്യക്തികൾ തുടങ്ങി 11 വിഭാഗങ്ങളിലെ പേരുകൾ സ്വയം മനസ്സിലാക്കി സുഗമമായി പറയുക എന്ന ഈ നേട്ടം ലിയാമിനെ ഇതിഹാസങ്ങളുടെ കൂട്ടത്തിലേക്കുയർത്തിയിരിക്കുകയാണ്.


ഇതിനുള്ള പ്രചോദനവും പ്രോത്സാഹനവും മാതാപിതാക്കളുടെ പിന്തുണയും സഹകരണവും ആണ്. കുഞ്ഞു പ്രായത്തിൽ തന്നെ നേടിയ നേട്ടത്തിൽ നാടാകെ അഭിനന്ദിക്കുകയാണ്.

Post a Comment

Previous Post Next Post