പാത്രിയർക്കീസ് ബാവ അടുത്തമാസാദ്യം കേരളത്തിലെത്തും.ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നാൽപതാം ശ്രാദ്ധദിനത്തിൽ പങ്കെടുക്കും
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ തോമസ് പ്രഥമൻ ബാവയുടെ നാല്പതാം ശ്രാദ്ധ അടിയന്തരത്തിന് സംബന്ധിക്കുവാൻ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രീയർക്കീസ് ബാവ
അടുത്തമാസാദ്യം കേരളത്തിലെത്തും
ഡിസംബർ 9 നാണ് ശ്രേഷ്ഠ ബാവയുടെ നാൽപതാം ശ്രാദ്ധ ദിനം
ഡിസംബർ ഏഴിന് ബാവ കേരളത്തിലെത്തുമെന്നാണ് ഇപ്പോഴത്തെ വിവരം ഒരാഴ്ച ഇവിടെ താമസിക്കുന്ന ബാവ സഭാ സമിതികളെ അഭിസംബോധനയും സുനഹദോസിൽ അധ്യക്ഷതയും വഹിക്കും


