ആർത്താറ്റ് ഗ്രാമീണ വായനശാലയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആർത്താറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഭ്യാസ സംവാദം നടത്തി


 ആർത്താറ്റ് ഗ്രാമീണ വായനശാലയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആർത്താറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഭ്യാസ സംവാദം നടത്തി. ജി.എച്ച് എസ് എസ് കടവല്ലൂരിലെ ഹയർസക്കെണ്ടറി അധ്യാപകനും, തൃശൂർ ജില്ല ഹയർ സെക്കണ്ടറി അസിസ്റ്റന്റ് കോർഡിനേറ്ററുമായ ജയറാം സന്തോഷ് "തോൽപ്പിച്ചാൽ നിലവാരം കൂടുമോ" എന്ന വിഷയം അവതരിപ്പിച്ചു., ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വായനശാല സെക്രട്ടറി ശ്രീമതി സിന്ധു, സി.രാജഗോപാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം മേഖല സെക്രട്ടറി ശ്രീ ടി.ഐ പ്രേമരാജൻ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post