നവംബർ 18ന് ആരംഭം കുറിക്കുന്ന കുന്നംകുളം ഉപജില്ല സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനവും മീഡിയ റൂം ഉദ്ഘാടനവും കലോത്സവത്തിന് പ്രധാന വേദിയാകുന്ന ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. നഗരസഭ ചെയർ പേർസൺ സീതാ രവീന്ദ്രൻ ലോഗോ പ്രകാശനവും വാർഡ് കൗൺസിലർ ലെബീബ് ഹസ്സൻ മീഡിയ റൂം ഉദ്ഘാടനവും നിർവ്വഹിച്ചു.
പൊതുയോഗത്തിൽ നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമതി അധ്യക്ഷനും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ ടി.സോമശേഖരൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എ മൊയ്‌തീൻ, സ്കൂൾ പ്രിൻസിപ്പൽ വി.ബി ശ്യാം, എം.എം നദീറ, നിൽ ടോം, സി.സി ഷെറി, പി.ടി കിറ്റോ, പബ്ലിസിറ്റി കൺവിനർ ജിസൺ ജെ കാക്കശേരി എന്നിവർ സംസാരിച്ചു. നവംബർ 18,19,20,21 തിയ്യതികളിലാന്ന് കലോൽസവം നടക്കുന്നത്.


