തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രലിലെ പരി.അമലോൽഭവ മാതാവിന്റെ തിരുനാൾ കൂട് തുറക്കൽ ശുശ്രൂഷ നടന്നു


 തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രലിലെ പരി.അമലോൽഭവ മാതാവിന്റെ തിരുനാൾ കൂട് തുറക്കൽ ശുശ്രൂഷ നടന്നു 


തൃശ്ശൂർ അതിരൂപത ആസ്ഥാന ദേവാലയമായ ലൂർദ്ദ് കത്തീഡ്രലിലെ പരി. അമലോത്ഭവ മാതാവിൻ്റെ 138-ാം തിരുനാളിനോടനു ബന്ധിച്ച് കൂട് തുറക്കൽ ശുശ്രൂഷ അതിരൂപത മെത്രാപ്പോലീത്ത മാർ. ആൻഡ്രൂസ് താഴത്ത് പിതാവ് നിർവ്വഹിച്ചു. കുടു തുറക്കൽ ചടങ്ങിനും,തുടർന്ന് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ലൂർദ്ദ് കത്തീഡ്രൽ വികാരി റവ.ഫാ.ഡേവീസ് പുലിക്കോട്ടിൽ, അസിസ്റ്റൻ്റ് വികാരിമാരായ റവ. ഫാ. അനു ചാലിൽ , റവ. ഫാ. ജിജൊ എടക്കളത്തൂർ എന്നിവർ

സഹകാർമ്മികരായിരുന്നു. മാനേജിംഗ് ട്രസ്റ്റി ശ്രീ. ജോജു മഞ്ഞില, കൈക്കാരന്മാരായ ശ്രീ തോമസ് കോനിക്കര, ശ്രീ.ലൂയി കണ്ണാത്ത്, 

ശ്രീ. ജോസ് ചിറ്റാട്ടുകര, വിവിധ കമ്മിറ്റി ചെയർമാന്മാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി ഭക്തജന

സഹസ്രങ്ങൾ ഒഴുകി എത്തുന്ന ഭക്തിനിർഭരമായ

 ആഘോഷമാണ് കത്തീഡ്രൽ തിരുനാൾ.

Post a Comment

Previous Post Next Post