നെൽവയലിലെ കൃഷിപാഠങ്ങൾ നേരിട്ട് കണ്ടറിയാൻ ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ പ്രൈമറി വിദ്യാർഥികൾ പെരുമ്പലം പാടശേഖരം സന്ദർശിച്ചു.


 നെൽക്കൃഷി നേരിട്ട് അറിഞ്ഞ് കുട്ടിക്കർഷകർ



തൃത്താല (ആനക്കര): നെൽവയലിലെ കൃഷിപാഠങ്ങൾ നേരിട്ട് കണ്ടറിയാൻ ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ പ്രൈമറി വിദ്യാർഥികൾ പെരുമ്പലം പാടശേഖരം സന്ദർശിച്ചു. 'മണ്ണ് കൃഷി' പാഠ ഭാഗവുമായി ബന്ധപ്പെട്ട് കൃഷിരീതികൾ നേരിട്ട് മനസ്സിലാക്കാനാണ് നെൽവയൽ സന്ദർശനം നടത്തിയത്. കർഷകരായ ഹരിഗോവിന്ദൻ, കൃഷ്ണൻ എന്നിവർ ഞാറ് നടുന്നതും വയലൊരുക്കുന്നതും കാർഷികരീതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി. അധ്യാപകരായ കെ.എൻ നിജേഷ്, കൃപ, ധന്യ, സരിത, ആതിര, രേഖ, സിന്ധുകുമാരി, ദീപ, അശ്വതി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post