സംഘം കോൾ നോർത്ത് പടവിൽ ഡ്രോൺ ഉപയോഗിച്ച് വളം തളിച്ചു

 

തൃശൂർ.തോളൂർ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൻ കാർഷിക വികസന ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സുസ്ഥിര നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് വളം തളിച്ചു.


നെൽ ചെടികളുടെ ആരോഗ്യവും, കീട പ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തോളൂർ പഞ്ചായത്തിലെ സംഘം കോൾ നോർത്ത് പടവിലെ നൂറ്റിനാല് ഹെക്ടർ സ്ഥലത്താണ് സമ്പൂർണ്ണ സൂഷ്മ മൂലക മിശ്രിതം മൈക്രോ ന്യൂട്ടിൻസ് വളം നെൽചെടികളിലെ ഇലകളിൽ ഡ്രോൺ വഴി തളിച്ചത്. തോളൂർ പഞ്ചായത്തിലെ മേഞ്ചിറ കോൾ പടവ് കൂടി ഉൾപ്പെടുത്തി മൊത്തം 150 ഹെക്ടർ സ്ഥലത്ത് ഡ്രോൺ വളപ്രയോഗം നടത്തും. ഇതിനായി കൃഷിവകുപ്പ് പഞ്ചായത്തിന് മൂന്ന് ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്.


പഞ്ചായത്ത് പ്രസിഡൻ്റ് വി കെ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീന വിൽസൻ അധ്യക്ഷയായി.


പുഴക്കൽ ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി എസ് പ്രതീഷ്, കൃഷി ഓഫീസർ റിയ ജോസഫ്, പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ കെ സുബ്രമണ്യൻ, പഞ്ചായത്തംഗം ഷീന തോമാസ്, നോർത്ത് പടവ് കൺവീനർ സുനിൽ പോവിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post