മലബാർ സ്വതന്ത്ര സുറിയാനി സഭ കരിക്കാട് സെൻറ് ജോർജ് പള്ളിപ്പെരുന്നാളിന് വെള്ളിയാഴ്ച കൊടിയേറി
രാവിലെ വിശുദ്ധ കുർബ്ബാനക്ക് ശേഷം വികാരി ഫാ. മൈക്കിൾ ഗീവർഗ്ഗീസ് കൊടിയേറ്റം നടത്തി.
നവംബർ 23 ,24 ശനി , ഞായർ ദിവസങ്ങളിലാണ് പെരുന്നാളാഘോഷം
23 ന് ശനിയാഴ്ച തീയതി വൈകിട്ട് ആറിന് പൂങ്കാവനം കുരിശ് പള്ളിയിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ച് പള്ളിയിൽ സമാപിക്കും തുടർന്ന് സന്ധ്യാനമസ്കാരത്തിന് സഭാ പരമധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും പള്ളിക്ക് ചുറ്റും പ്രദക്ഷിണം , ആശീർവാദം, പെരുന്നാൾ ആഘോഷം എന്നിവ നടക്കും.
24 ന് ഞായറാഴ്ച രാവിലെ 7 30ന് പ്രഭാത പ്രാർത്ഥന തുടർന്ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് മെത്രാപ്പോലീത്ത മുഖ്യകാർമ്മികനാകും.
പകൽ പെരുന്നാൾ വൈകീട്ട് നാലിന് സമാപിക്കും തുടർന്ന് പ്രദക്ഷിണം , ശ്ലൈഹീക വാഴ്‌വ് , പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കുംപെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. മൈക്കിൾ ഗീവർഗീസ്
സെക്രട്ടറി രാജൻ വി.കെ , ട്രഷറർ രാജു. കെ. ഐ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകും.


