തൃശ്ശൂർ തിരുനാവായ സ്വരൂപങ്ങളിലെ വേദപണ്ഡിതരുടെ പാണ്ഡിത്യം മാറ്റുരയ്ക്കുന്ന കടവല്ലൂർ അന്യോന്യത്തിന് തിരി തെളിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ കെ. കെ ഗീതാകുമാരി അന്യോന്യത്തിന്റെയും അന്തർദേശീയ സെമിനാറുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. കടവല്ലൂർ അന്യോന്യപരിഷത്ത് നൽകിവരുന്ന വേദ ബന്ധു പുരസ്കാരം ഡോക്ടർ സുധ ഗോപാലകൃഷ്ണന് സമ്മാനിച്ചു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എം. കെ സുദർശൻ അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ തിരുനാവായ സ്വരൂപങ്ങളിലെ വേദപണ്ഡിതരുടെ പാണ്ഡിത്യം മാറ്റുരയ്ക്കുന്ന കടവല്ലൂർ അന്യോന്യത്തിന് തിരി തെളിഞ്ഞു.
byWELL NEWS
•
0


