പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് ഇന്ന് തുടക്കമാകും. വിവിധ പരിപാടികളോടെ നടക്കുന്ന അന്യോ ന്യത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡോ.കെ.കെ ഗീതാകുമാരി (കാല ടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാ ശാല വൈസ് ചാൻസലർ ) ഉദ്ഘാടനം നിർവഹിക്കും.കൊച്ചിൻ ദേവസ്വം ബോർഡ് പ്രസി ഡന്റ് ഡോ.എം.കെ സുദർശൻ അധ്യക്ഷനാവും. എ.സി മൊയ്തീൻ എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ശനി യാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് ഋഗ്വേദ പരീക്ഷയായ വാരമിരിക്കൽ തുട ങ്ങുക. ഈ മാസം 25ന് വിവിധ പരിപാടി കളുടെ അന്യോനത്തിന് സമാപനമാകും


