തിരുന്നാവായ -ഗുരുവായൂർ- ഇടപ്പള്ളി റെയിൽ പാത നിർമ്മിക്കാൻ നടപടി സ്വീകരിക്കും: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.


 തിരുന്നാവായ -ഗുരുവായൂർ- ഇടപ്പള്ളി റെയിൽ പാത നിർമ്മിക്കാൻ നടപടി സ്വീകരിക്കും: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.


   കോഴിക്കോട് എത്തിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സി എ ആർ യു എ നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി.


പ്രത്യേക ട്രയിനിൽ കോഴിക്കോട് എത്തിയ കേന്ദ്രമന്ത്രിക്ക് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ ചാക്കുണ്ണിയുടെ നേതൃത്വത്തിൽ മലബാർ സെക്ടർ കൺവീനർമാരായ അഡ്വ.എം കെ അയ്യപ്പൻ, സിസി മനോജ് ,ആർ ജയന്ത് കുമാർ, കെ പി ഷഫീഖ് എന്നിവർ നൽകിയ നിവേദനം സ്വീകരിച്ച് അനുവദിച്ച കൂടിക്കാഴ്ചയിൽ ആണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത് .


  തീവണ്ടിയാത്ര സൗകര്യം മെച്ചപ്പെടുത്തുക , കോവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, മലബാറിലേക്ക് കൂടുതൽ മൈമു, റോഡ് മാർഗമുള്ള യാത്രക്ക് രാത്രി കാല നിരോധനം ഉള്ളതിനാൽ കോഴിക്കോട് നിന്ന് ബാഗ്ലൂരിവിലേക്ക് ഇൻ്റർസിറ്റി , മംഗലാപുരത്തും കോയമ്പത്തൂരും ദീർഘസമയം വെറുതെ കിടക്കുന്ന ട്രെയിനുകൾ നീട്ടുക.

യാത്രക്കാർ കുറവായ ഗോവ- മംഗലാപുരം വന്ദേ ഭാരത് മലബാറിലേക്ക് നീട്ടുക , ഒട്ടോമാറ്റിക് സിഗ്നലിംഗ് ,എന്നിവ ഉൾപ്പെടെ പതിനഞ്ചോളം ആവശ്യങ്ങൾ ഉൾപ്പെടുത്തി മുൻഗണന്നക്രമത്തിൽ ഏകോപ്പിച്ച് തയ്യാറാക്കിയ നിവേദനമാണ് അസോസിയേഷൻ സമർപ്പിച്ചത് .കേരളത്തിനോട് റെയിൽവേയ്ക്ക് യാതൊരു അവഗണനയും ഇല്ലെന്ന് മന്ത്രി അറിയിച്ചു. ഷെവലിയാർ സി.ഇ ചാക്കുണ്ണി കേന്ദ്ര മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ , മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ,

കോഴിക്കോട് എംപി എം കെ രാഘവൻ, ബിജെപി നേതാക്കളായ എം.ടി .രമേശ്, മുൻ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.വി .കെ.സജീവൻ, സതേൺ റെയിൽവേ സോണൽ ,ഡിവിഷനൽ ഉന്നത ഉദ്യോഗസ്ഥർ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഡയറക്ടർ സ്റ്റേഷൻ മാനേജർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post