സി പി ഐ എം ജില്ല സെക്രട്ടേറിയേറ്റംഗം പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ടി കെ സെയ്ത് മുഹമ്മദ് അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം പി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ഏരിയ കമ്മറ്റിയംഗങ്ങളായ ടി പി കുഞ്ഞുണ്ണി, പി ആർ കുഞ്ഞുണ്ണി, ലോക്കൽ സെക്രട്ടറി കെ ആർ വിജയമ്മ പി കെ അബ്ദുൾ മുത്തലിബ്, സ്ഥാനാർത്ഥി സന്ധ്യ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
ആകെ 15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യുഡിഎഫ് എട്ട് സീറ്റും, എൽഡിഎഫ് 7 സീറ്റും എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് അംഗത്വം രാജിവച്ചതിനെ തുടർന്ന് ഏഴ് വീതം അംഗങ്ങളായതിനെ തുടർന്ന് പ്രസിഡൻറിനെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്ന വിജേഷ് കുട്ടൻ വിജയിക്കുകയായിരുന്നു.
ഡിസംബർ 10 നാണ് വാർഡിലേക്കുള്ള തിരഞ്ഞെടുപ്പ് . ഡിസംബർ 11 ന് വോട്ടെണ്ണൽ നടക്കും.
പി ആർ കുഞ്ഞുണ്ണി (ചെയർമാൻ), ടി കെ സെയ്ത് മുഹമ്മദ്, പി കെ അബ്ദുൾ മുത്തലിബ്, ഡോ.ഇ എൻ ഉണ്ണികൃഷ്ണൻ, ധന്യ സുരേന്ദ്രൻ (വൈസ് ചെയർമാൻമാർ), വി എസ് ശിവാസ് (കൺവീനർ), ടി എം കുഞ്ഞുകുട്ടൻ,
പി വി രജീഷ്, കെ എ പ്രയാൺ, ആനി വിനു (ജോ. കൺവീനർമാർ).


