ആതുരസേവന രംഗത്ത് കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി കർമ്മനിരതനായി രോഗികൾക്ക് സാന്ത്വനമായിരുന്ന ആലുവ തേനുങ്കൽ പത്മശ്രീ പ്രൊഫസർ ഡോ. ടി.പി.ജെക്കബിൻ്റെ സംസ്ക്കാരം നടത്തി.


 ആതുരസേവന രംഗത്ത് കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി കർമ്മനിരതനായി രോഗികൾക്ക് സാന്ത്വനമായിരുന്ന ആലുവ തേനുങ്കൽ പത്മശ്രീ പ്രൊഫസർ ഡോ. ടി.പി.ജെക്കബിൻ്റെ സംസ്ക്കാരം നടത്തി.


2014 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിരുന്നു

ഭാര്യ ചാലിശേരി മേക്കാട്ടുകുളം കുടുംബാംഗമായതിനാൽ കുന്നംകുളവുമായി അടുത്ത സ്നേഹ ബന്ധം പുലർത്തിയിരുന്നു.


 വെള്ളിയാഴ്ച ചെന്നൈയിൽ വെച്ചായിരുന്നുഅന്ത്യം മൃതദ്ദേഹം ഞായറാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശേരിയിലെത്തി

 എറണാകുളം മലേക്കുരിശ് ദയറായിൽ പൊതുദർശനത്തിനെത്തിച്ച മൃതദ്ദേഹത്തിൽ നാനാതുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിച്ചു


മലങ്കര യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് , പാത്രിയാർക്കീസ് ബാവയുടെ മുൻ മലങ്കര സെക്രട്ടറി തോമസ് മാർ തീമത്തിയോസ് , മലേകുരിശ് ദയറാധിപൻ കുര്യാക്കോസ് മോർ ദിയസ്കോറോസ് , മഞ്ഞനിക്കര ദയറാധിപൻ ഗീവർഗ്ഗീസ് മോർ അത്തനാസിയോസ് , മാത്യൂസ് മോർ അന്തീമോസ് എന്നീ മെത്രാപ്പോലീത്തന്മാരും നിരവധി വൈദീകരും സഹ കാർമ്മികത്വം വഹിച്ചു.


 ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശു ദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവയുടെ അനുശോചനം തോമസ് മോർ തീമത്തിയോസ് വായിച്ചു.


അന്ത്യോഖ്യാ മലങ്കര ബന്ധം കാത്ത് സൂക്ഷിക്കുവാൻ ഡോക്ടർ ടി.പി. ജെക്കബും കുടുംബവും സഭക്ക് ചെയ്ത സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.


മുൻ എം.എൽ. എ സാജു പോൾ , അങ്കമാലി ഭദ്രാസന മുൻ സെക്രട്ടറി ഫാ വർഗ്ഗീസ് കല്ലപ്പാറ, സഭാ ഭാരവഹികൾ , വൈദീകർ , സിസ്റ്റേഴ്സ് മാർ , സംസ്കാരിക - സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

Post a Comment

Previous Post Next Post