ചാലിശ്ശേരിയിൽ സ്വകാര്യ ബസിന് നേരെ ബൈക്കിലെത്തിയ അജ്ഞാതർ ആയുധമെറിഞ്ഞു. ബസിൻ്റെ മുൻവശത്തെ തകർന്ന ചില്ല് തെറിച്ച് യാത്രക്കാരിക്ക് പരിക്ക്. ചാലിശ്ശേരി ഖദീജ മൻസിലിന് സമീപം ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു ആക്രമണം. ഗുരുവായൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ലുഫ്ത്താൻസ ബസിന്റെ ചില്ലാണ് ബൈക്കിലെത്തിയ അജ്ഞാതർ എറിഞ്ഞ് തകർത്തത്. വയറിങ്ങ് ജോലികൾക്ക് ഉപയോഗിക്കുന്ന വലിയ സ്ക്രൂ ഡ്രൈവർ ആണ് ഇവർ ബസിന് നേരെ വലിച്ചെറിഞ്ഞത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ആക്രമികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.