കുന്നംകുളം :പുത്തൻ അറിവുകളുമായി നഗരത്തിൻ്റെ പൗരാണിക സാംസ്കാരിക ചരിത്രം രേഖപ്പെടുത്തുന്ന കുന്നംകുളങ്ങര വേറിട്ട ചരിത്ര സെമിനാർ ശ്രദ്ധേയമായി. കുന്നംകുളത്തിൻ്റെ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുഖമായി മാറിയ വി കെ ശ്രീരാമൻ്റെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ചരിത്ര സെമിനാറിൽ കെ സി.നാരായണൻ, അഭിലാഷ് മലയിൽ, എം എച്ച്. ഇല്യാസ്, പി എം.ആരതി, അമീറഐ ഷബീഗം, ടി ഡി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ബഥനി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കുന്നംകുളങ്ങരെ സമാപന സമ്മേളനം
തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ഫാ.ബഞ്ചമിൻ അധ്യക്ഷനായി. വി കെ ശ്രീരാമനെ ആദരിച്ചു. അദ്ദേഹത്തെ കുറിച്ച് സുഹൃത്തുകൾ തയ്യാറാക്കിയ ജീവ ചരിത്ര കുറിപ്പ് പ്രകാശിപ്പിച്ചു.
സത്യൻ അന്തിക്കാട് മുഖ്യാഥിതിയായി. പി എൻ ഗോപീകൃഷ്ണൻ, റഫീക്ക് അഹമ്മദ്, മ്യൂസ്മേരി ജോർജ്ജ്, സുനിൽ പി ഇളയിടം, രാംമോഹൻ പാലിയത്ത്, എസ് ശാരദക്കുട്ടി, നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, എം വി നാരായണൻ, ബി കെ ഹരിനാരായണൻ, ഡോ. ഹരികൃഷ്ണൻ, പി ജി ജയപ്രകാശ്, പി എസ്.ഷാനു എന്നിവർ പ്രസംഗിച്ചു.. ശിവദാസൻ ചിത്രാംബരി അവതരിപ്പിച്ച പുല്ലാങ്കുഴൽ ഇശൈയും, അലോഷിയുടെ ഗസൽ സന്ധ്യയും ഉണ്ടായിരുന്നു.


