കുന്നംകുളം:ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകൾ നിലനിർത്തുന്ന കുന്നംകുളത്തെ നെഹ്റു നഗറിൽ ശിശുദിന റാലി ഒരുക്കി കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ..ശിശുദിനത്തോടനുബന്ധിച്ച് റാലി നടത്താൻ ചൈതന്യ സ്കൂൾ തിരഞ്ഞെടുത്തത് കുന്നംകുളം ടൗണിനോട് ചേർന്ന ഈ നെഹ്റു നഗർ തന്നെയായത് ഏറെ കൗതുകമുയർത്തി..കുന്നംകുളം നഗരസഭ ഓഫീസിന് സമീപത്തായാണ് 12 അവന്യൂകൾ ഉൾപ്പെടുന്ന നെഹ്റു നഗർ സ്ഥിതി ചെയ്യുന്നത്. നെഹ്റു നഗറിലെ പ്രധാന പാതയുടെ ഇരുവശത്തും നെഹ്റുവിന്റെ തന്നെ പേരിട്ട വ്യത്യസ്ത നടപ്പാതകളാണ്..
ഇതിന് അടുത്തുതന്നെയാണ് ജവഹർ സ്ക്വയറും ജവഹർ ഇൻഡോർ സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് ഇതെല്ലാം വിശദമായി പറഞ്ഞു കൊടുത്തു. നെഹ്റുവിന്റെ പേര് എഴുതിയ നഗറിലൂടെ കുട്ടികൾ പ്രത്യേക വെള്ള വസ്ത്രവും, റോസാപ്പൂവും തൊപ്പിയും അണിഞ്ഞ് ചാച്ചാജിക്ക് ജയ് വിളിച്ചു കൊണ്ട് റാലിയും നടത്തി.. ചൈതന്യ സ്പെഷ്യൽ സ്കൂൾ പ്രസിഡന്റ് അജിത്ത് എം ചീരൻ, ഗില്‍ബർട്ട് എസ് പാറമേൽ, അധ്യാപകരായ ആതിര കെ ദാസ്,ജിജി ബിജോയ്, റിൻസി വിൽസൺ,സൗമ്യ എസ്. ആർ എന്നിവർ നേതൃത്വം നൽകി.


