ആറങ്ങോട്ടുകര എഴുമങ്ങാട് വിദ്യാപോഷിണി പബ്ലിക്ക് ലൈബ്രറിയിൽ പുസ്തക പ്രകാശനവും അക്ഷര സംവാദവും.


 അക്ഷരജാലകം ബുക്‌സ് പ്രസിദ്ധീകരിച്ച ബിപിനുവിൻ്റെ 'പിൻവിളി' എന്ന കഥാസമാഹാരം മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ വി.ടി വാസുദേവൻ മാഷ് പ്രകാശനം ചെയ്തു.

ബിപിനുവിൻ്റെ പ്രിയതമ

ബിന്ദു ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.

ലൈബ്രറി കൗൺസിൽ പാലക്കാട് ജില്ലാ പ്രസിഡണ്ട് ടി.കെ നാരായണദാസ് അദ്ധ്യക്ഷനായിരുന്നു.

പ്രൊഫ.പി.ഗംഗാധരൻ യോഗം ഉദ്ഘാടനം ചെയ്തു. ഗീത ജോസഫ് പുസ്തക പരിചയം നടത്തി.


പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് ഡോ.സി.പി ചിത്രഭാനു,

സിനിമാ സംവിധായകൻ എം.ജി ശശി, ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് സെക്രട്ടറി ടി.സത്യനാഥൻ മാസ്റ്റർ,

അക്ഷരജാലകം മാനേജിങ്ങ് എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് എഴുത്തുകാരും വായനക്കാരും ചേർന്ന് സംവാദ സദസ്സ് നടന്നു. വായനശാല വൈസ് പ്രസിഡണ്ട് മൊയ്തീൻ പുലാത്ത് കോ- ഓർഡിനേറ്ററായിരുന്നു. വായനശാല സെക്രട്ടറി കെ.പി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. ബിപിനുവിൻ്റെ മറുമൊഴിക്ക് ശേഷം കെ.എം രേവതി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post