പെരുമ്പിലാവ് അറക്കലിൽ ടോറസ് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

 പെരുമ്പിലാവ് അറക്കലിൽ ടോറസ് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

അറക്കൽ സെൻററിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.

കോതച്ചിറ സ്വദേശി വിപിൻദാസിനാണ് പരിക്കേറ്റത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിറകിലാണ് പെരുമ്പിലാവ് ഭാഗത്തുനിന്ന് വന്നിരുന്ന സ്കൂട്ടർ ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ അപകട സമയത്ത് അതുവഴി വന്ന ആംബുലൻസിൽ

നാട്ടുകാർ ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Post a Comment

Previous Post Next Post