കടവല്ലൂർ കല്ലുംപുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.

 

കടവല്ലൂർ കല്ലുംപുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി ചേമ്പിലക്കാട് ജീസാലിന് (22) പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ നാട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച ഉച്ചയ്ക്ക് 12.30 നാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന കാർ കല്ലുംപുറം ജംഗ്ഷനിൽ നിന്നും ചാലിശ്ശേരി റോഡിലെക്ക് തിരിയവെ പിറകിൽ വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post