കൊച്ചന്നൂരിൽ അടച്ചിട്ടിരുന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 

കൊച്ചന്നൂരിൽ അടച്ചിട്ടിരുന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചന്നൂർ പരേതനായ അങ്ങാടി പറമ്പിൽ അയ്യപ്പൻ മകൻ 47 വയസുള്ള ആനന്ദനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. കൊച്ചന്നൂർ അങ്ങാടി പറമ്പ് സലഫി മസ്ജിദിനു കിഴക്ക് ഭാഗത്തുള്ള വർഷങ്ങളോളമായി താമസമില്ലാതെ അടച്ചിട്ടിരുന്ന ആനന്ദൻ്റെ തറവാട്ട് വീട്ടിലാണ് സംഭവം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടികൾക്ക് ശേഷം പുന്നയൂർക്കുളം പരൂർ നിദ്രാലയത്തിൽ സംസ്ക‌ാരം നടത്തും. നീതു ആണ് ഭാര്യ. ബാബു, രാധ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post