മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് 110 വയസ്സുള്ള മുത്തശ്ശി മരിച്ചു.

 

മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് 110 വയസ്സുള്ള മുത്തശ്ശി മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ 110 വയസ്സ് പ്രായമുള്ള കുഞ്ഞി പെണ്ണാണ് മരിച്ചത് ചൊവ്വാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം


നാലു പേർക്ക് കടന്നലിന്റെ കുത്തേറ്റു.വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഇവരുടെ മകൾ തങ്കമ്മയ്ക്കും കടന്ന കുത്തേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇവരും പിന്നീട് മരണപ്പെട്ടു. തങ്കമ്മയുടെ സഹോദരനും, അയൽവാസിയും അടക്കം മറ്റു രണ്ടു പേർ ചികിത്സയിലാണ്.

Post a Comment

Previous Post Next Post