ചാലിശ്ശേരി ആലിക്കരയിൽ ഓടുമായി എത്തിയ കണ്ടയിനർ ലോറി മറിഞ്ഞു.ശനിയാഴ്‌ച കാലത്ത് എട്ടരയോടെ യാണ് സംഭവം. എറണാകുളത്ത് നിന്നു ആലിക്കരയിലുള്ള സ്വകാര്യ കമ്പനിയിലേക്ക് ഓടുമായി വന്ന കണ്ടയ്നർ ആണ് റോഡരികിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ സമീപത്തെ അരിമ്പൂർ വീട്ടിൽ ജോസ് എന്നയാളുടെ പറമ്പിലേക്ക് മറിഞ്ഞത്.അപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ജോസിന്റെ വീടിന്റെ മതിൽ ഒരു ഭാഗം പൂർണ്ണമായും തകർന്നു. ഒമ്പത് ടൺ ഭാരമുള്ള ഓട് കണ്ടയ്നറിൽ ഉള്ളതായി ഉടമ പറഞ്ഞു.


