കുന്നംകുളം കോടതിയിൽ മീഡിയേഷൻകേന്ദ്രം പ്രവർത്തനം തുടങ്ങി. കുടുബ കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി.സെയ്തലവി (പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്ജഡ്ജ് , കോഡിനേറ്റർ ഡിസ്ട്രിക് മീഡിയേഷൻ സെൻറർ തൃശൂർ) ഉദ്ഘാടനം നിർവ്വഹിച്ചു.കുന്നംകുളം ബാർ അസോസിയേഷൻ പ്രസിഡന്റ്കെ.എം ഉണ്ണികൃഷ്ണൻ അധ്യക്ഷനായി..
കുടുംബ കോടതി ജഡ്ജി കെ.ഷൈൻ , ചാവക്കാട് ടിഎൽ എസ്‌സി ചെയർമാൻ എനിയാസ് തയ്യിൽ (ചാവക്കാട് പോക്സോ ജഡ്ജി ), എസ്. ലിഷ (സ്പെഷ്യൽ ജഡ്ജി എഫ്ടിഎസ് സി പോക്സോ കുന്നംകുളം ), സരിത രവീന്ദ്രൻ (തൃശൂർ സബ് ജഡ്ജി ) അശോകൻ തെർലി ( ബാർ അസോസിയേഷൻ പ്രസിഡൻ്റ്, ചാവക്കാട്) എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽകുന്നംകുളം ബാർ അസോസിയേഷൻ സെക്രട്ടറി ഒലിവർ ഡാൻ്റസ് സ്വാഗതം ആശംസിച്ചു. കുന്നംകുളം മജിസ്ട്രേറ്റ് ജയന്തൻ. എൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഒത്തുതീർപ്പാക്കാൻ സാധ്യതയുള്ളവർ പരസ്പരം സംസാരിച്ചു തീർക്കുന്നതിനുള്ള കേന്ദ്രമാണിത്..


