നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ജേണലിസം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മീഡിയ ക്ലബ്ബിൻ്റെ ജനത ജേണൽ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ജനത ജേണൽ ഡിജിറ്റൽ ഇ.പേപ്പറിനും യൂട്യൂബ് ചാനലിനും പുറമെയാണ് വെബ്സൈറ്റ് തുടങ്ങിയിട്ടുള്ളത്. ജേണലിസം വിദ്യാർത്ഥി ലസിൻ അഹമ്മദാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തത്. ജനത ജേണലിന്‍റെ പുതിയ ഐ.ഡി കാർഡും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ എസ്. ജൂഡ് ലൂയിസ് ഉദ്ഘാടനം ചെയ്തു. ജേണലിസം അധ്യാപകൻ ബൈജു കോട്ടയിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹരിദാസൻ,
കെ.ശ്രീകാന്ത്, കെ.സുധീർ,
സി.പഴനിയപ്പൻ എന്നിവർ സംസാരിച്ചു. എസ്.ശ്രീനന്ദ സ്വാഗതവും, ലസിൻ അഹമ്മദ് നന്ദിയും പറഞ്ഞു.


