എടമുട്ടത്ത് കാറും ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : മലപ്പുറം സ്വദേശിയായ കാർ യാത്രികൻ മരിച്ചു.
തൃശൂർ : ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കൃഷ്ണനിലയത്തിൽ രാമകൃഷ്ണൻ്റെ മകൻ ശരൺ കൃഷ്ണൻ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏകദേശം 9.15 ഓടെ എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസ്സും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാറും ആണ് കൂട്ടിയിടിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ഇലക്ട്രിസിറ്റി പോസ്റ്റും തകർന്നിട്ടുണ്ട്.


