കൗമാരക്കലകളുടെ മത്സര സംഗമ വേദിയായി മാറുന്ന ജില്ലാ കലാമേളയ്ക്ക് കുന്നംകുളം ഒരുങ്ങി


 കൗമാരക്കലകളുടെ മത്സര സംഗമ വേദിയായി മാറുന്ന ജില്ലാ കലാമേളയ്ക്ക് കുന്നംകുളം ഒരുങ്ങി.

ഡിസംബർ 3 മുതൽ നടക്കുന്ന ജില്ലാ കലോത്സവത്തിന് ഒരിക്കൽ കൂടി കുന്നംകുളം വേദിയാവുകയാണ്.

 ഡിസംബർ 3,5,6,7 തിയതികളിലായാണ് കലാ മത്സരങ്ങൾ ഇവിടെ അങ്ങേറുന്നത് ' കലോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പന്തലിൻ്റെ കാൽ നാട്ട് കർമ്മം നഗരസഭ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ ഇന്ന് നിർവഹിച്ചു. കുന്നംകുളം ഗവ ബോയ്‌സ് ഹൈസ്കൂൾ നടുമുറ്റത്ത് നടന്ന ചടങ്ങിൽ സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി ചെയർമനും കുന്ദംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി. കെ. ഷെബീർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ കെ അജിത കുമാരി (ഡി ഡി ഇ) മുഖ്യാഥിതിയായി പങ്കെടുത്തു.. വിവിധ കമ്മിറ്റി ചെയർമാൻ, കൺവീനർ, നഗരസഭ കൗൺസിലർമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. .

Post a Comment

Previous Post Next Post